
Composed and produced by Ifthi
Lyrics & Rap Vocals by Rizwan
Vocals by Navoca
Rap vocals recorded by
Rufus Rajan at Corner Studios, Toronto
Female vocals recorded by
Arjun B Nair at Sonic Island Studios, Kochi
Mixed and mastered by Arjun B Nair
.Title design by Muhammed Nishan
കഥ കേട്ടു പടർന്നോരെ...
കഥ കേട്ടു പിരിഞ്ഞോരേ...
കപടനാട്യക്കാരൻ
നീ വെറും ഒരു വഴിപ്പോക്കൻ!
കപടവേഷധാരി
നിന്നുള്ളിലാകെ കരി! (x2)
വാകിനു വില, അത് പഴയൊരു ചാക്ക്.
വായിലൊരു തോക്കുപോലൊരു നാക്ക്.
(നിന്റെ) താടിയിലും തഴമ്പിലും എനിക്ക് എന്നും പുച്ഛം
(നിന്റെ) തടിയിനും കൊഴുപ്പിനും വിലയതു തുച്ഛം!
മുഖം മറച്ചിട്ട് നിന്റെ പള്ള നിറച്ചാലും
തല മറച്ചിട്ട് നിന്റെ തൊള്ള നിറച്ചാലും
മറ തെറിപ്പിച്ച് നിന്റെ
കറ പുറത്തെടുത്തിട്ട്
വല വീശി കുടുക്കീട്ട്
കുരുക്കീടും ഇനി ഇന്ന് ഞാൻ!
കഥ കേട്ടു പടർന്നോരെ...
കഥ കേട്ടു പിരിഞ്ഞോരേ...
മതിയായി വരും നേരം
മണ്ണല്ലോ നിൻ ശരണം
ഭയത്തോടെ പാഞ്ഞവരെ...
പഥമിന്നും ഇരുളല്ലോ...
ഒരു നേരിയ വെട്ടം മതിയെ...
ഇരുട്ടിനെ നീക്കാനായ്. (x2)
ഇഹ പര കഥ പറഞ്ഞടിമുടി വിറപ്പിച്ചു
തമ്മിൽ തമ്മിൽ അടിപ്പിച്ചു
തല വരെ തരിപ്പിച്ചു.
മനസിൽ ഒളിച്ച നിന്റെ
വെറി കണ്ടുപിടിച്ചിട്ട്
മുഖം മൂടി വലിച്ചിട്ട്
പുറത്തിടും ഇനി ഇന്ന് ഞാൻ!
Your words hit raw like a prick
Im sick of you drama
Wait for the karma
When you gonna make it to the grave thats darker!
“പുസ്തകം സാക്ഷി!
രക്ഷകൻ സാക്ഷി!”
നിരവധി അനവധി കളവുകൾ പലതരം
ചിരിയുടെ മറവിലും
പകലിന്റെ നിറവിലും
വിതറി മുളച്ച പല പൂജാതികളുടെ
ഇതളുകൾ വിതറിയ വഴികളിൽ മൊത്തം നാശം,
നഷ്ടം, ദുഃഖം, കഷ്ടം!
Relased on 26th October 2025
